ഹരിതാഭമായ പ്രദേശത്ത്
വിശാലമായ പുല്‍ത്തകിടികളും തടാകങ്ങളും സന്ദര്‍ശകരില്‍ ഗൃഹാതുരത്വം
പകരുന്നു. വളരെ മിതമായ പ്രവേശന ഫീസില്‍ കുടുംബസമേതം ഒഴിവുവേളകള്‍
ആസ്വദിക്കാന്‍ സഫാ പാര്‍ക്ക് നിങ്ങളെ മാടിവിളിക്കുന്നു.
ഒന്നിലേറെ
പ്രവേശന കവാടങ്ങള്‍ ഇവിടെയുണ്ട്. സ്വിങ്സ്, സ്ലൈഡ്സ്, കൈïംബിങ്
അടക്കമുള്ള കുട്ടികളുടെ കളിസ്ഥലങ്ങള്‍ ഒരു ദിവസം മുഴുവന്‍ ഉല്ലസിക്കാനുള്ള
സൗകര്യമുള്ളവയാണ്. തടാകത്തില്‍ സഞ്ചരിക്കാന്‍ ബോട്ടുകള്‍ വാടകയ്ക്ക്
ലഭ്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാര്‍ബിക്യൂ ഇടങ്ങളാണെങ്കില്‍ യഥേഷ്ടം.
കൂടാതെ, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റില്‍ നിന്നും ഇഷ്ടമുള്ള
ഭക്ഷണമാസ്വദിക്കാം. ഷെയ്ഖ് സായിദ് റോഡരികിലെ ഡൗണ്‍ ടൗണ്‍ ദുബായ്, ബുര്‍ജ്
ഖലീഫ ഉള്‍പ്പെടുന്ന അംബരചുംബികളെ ഇവിടെ നിന്ന് ആസ്വദിക്കാം.