വൃക്ഷലതാദികളാല്‍
പച്ചപ്പ് തുടിച്ചുനില്ക്കുന്ന അഞ്ച് ചതുരശ്ര കിലോ മീറ്റര്‍ സ്ഥലത്ത്
വ്യാപിച്ചുകിടക്കുന്നതാണ് മുഷ്രിഫ് പാര്‍ക്ക്. ഔട്ട്ഡോര്‍
നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് ഗ്രൗണ്ടുകള്‍, ബാസ്കറ്റ് ബോള്‍,
ഹാന്‍ഡ് ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകള്‍, ബാര്‍ബിക്യു സൗകര്യം എന്നുവേണ്ട
നിങ്ങളിഷ്ടപ്പെടുന്ന എന്തും ഇവിടെ ലഭ്യമാണ്.
വ്യായാമം
ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കിലും അതിനുള്ള ട്രാക്കുകളും സൗകïിങ്
ട്രാക്കുകളുമടക്കമുള്ള സംവിധാനങ്ങളുണ്ട്. സ്ലൈഡ്സ്, കൈïംബിങ് ഫ്രെയിമുകവ്,
നീന്തല്‍ക്കുളങ്ങള്‍ എന്നിവയും പ്രത്യേകതകളാണ്.
മൃഗങ്ങളെ
ചങ്ങാതികളാക്കാന് ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് ഒട്ടകം, ആട്, കുതിര
എന്നിവ അടുത്തുനിന്ന് കാണാം. ഒട്ടക സവാരിക്കും സൗകര്യമുണ്ട്. ഗോത്ര
വര്‍ഗക്കാരായ ബദുക്കളുടെ ഭവനങ്ങളുടെ മാതൃകകളാണ് മറ്റൊരു പ്രത്യേകത. പഴയ
ദുബായിലെത്തിയ പ്രതീതി ഉളവാക്കുന്ന ഇവിടം പുതുതലമുറയ്ക്ക് രാജ്യത്തിന്റെ
പാരമ്പര്യവും പൈതൃകവുമറിയാന് വഴിയൊരുക്കുന്നു.
ഫുഡ്
ആന്‍ഡ് ബിവറേജസ് ഔട്ട്ലറ്റുകള്, പ്രാര്‍ഥനാ മുറികള്‍ എന്നിവയുമുണ്ട്.
നാമമാത്ര പ്രവേശന ഫീസാണ് ഈടാക്കുന്നത്. നീന്തല്‍ക്കുളമടക്കമുള്ള ചില
സേവനങ്ങള്‍ക്കും ഫീസടക്കണം.