1,000
ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ കുട്ടികളുടെ നീന്തല്‍ക്കുളമടക്കമുള്ള
കളിക്കളമാണ് പ്രത്യേകത. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിനോദ
പരിപാടികള്‍ക്കാണ് ഇവിടെ അവസരം. മണല്‍ നിറച്ച ഇന്‍ഡോര്‍ കളിക്കളത്തില്‍
സ്ലൈഡുകളും കൈïംബിങ് ഫ്രെയിംസ്, മറ്റു വിനോദ പരിപാടികളും അരങ്ങേറും.
ഫെയ്സ് പെയിന്റിങ്, വാട്ടര്‍ പ്ലേ, സിനിമാ ടൈം തുടങ്ങി സര്‍ഗശേഷി
വര്‍ധിപ്പിക്കാനുള്ള ഒട്ടേറെ സൗകര്യങ്ങളും ഇവിടെയൊരുക്കിയിട്ടുണ്ട്.
ജുമൈറ
ബീച്ച് ഹോട്ടല്‍ അന്തേവാസികള്‍ക്കൊപ്പം തലൈസ് കïബ് അംഗങ്ങള്‍ക്കും
സിന്ദ്ബാദ്സ് കിഡ്സ് കïബില്‍ പ്രവേശനം സൗജന്യം തന്നെ. കുട്ടികളുടെ എല്ലാ
കാര്യവും ശ്രദ്ധിച്ച് മാര്‍ഗനിര്‍ദേശം നല്കാന് പരിശീലനം നേടിയ
ജീവനക്കാരുണ്ട്.