ബീച്ച് വോളിബോള്‍
കളിക്കാനുള്ള അനുയോജ്യയിടം. കുടുംബങ്ങള്‍ ഏറെയും ഇഷ്ടപ്പെടുന്നത് ജുമൈറ
ബീച്ച് പാര്‍ക്ക്. ജുമൈറ രണ്ടിലാണിത് സ്ഥിതി ചെയ്യുന്നത്. ഷാര്‍ജ
അതിര്‍ത്തിയോട് ചേര്‍ന്നുള്ള മംസാര്‍ ബീച്ച് പാര്‍ക്കും ഇഷ്ടസ്ഥലം തന്നെ.
കളിക്കളങ്ങളും ഭക്ഷണശാലകളും യഥേഷ്ടമുള്ള ഇവിടങ്ങളില്‍ ബീച്ച്
പട്രോളുമുണ്ട്. ലോംഗേര്സ്, കുടകള്‍, ഷവേഴ്സ്, ചേഞ്ചിങ് മുറികള്‍ എന്നിവ
മികച്ച സൗകര്യമാണ് പ്രദാനം ചെയ്യുന്നത്.
വൊല്ലോങ്ഗോങ്
യൂണിവേഴ്സിറ്റിക്ക് പിറകിലായും ബുര്‍ജ് അല്‍ അറബിനടുത്തെ ബുര്‍ജ് ബീച്ച്
എന്നിവിടങ്ങളില്‍ പട്ടം പറത്തിക്കാനുള്ള സംവിധാനങ്ങളും
ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബീച്ച് ഫുട്ബോള്‍, വോളിബോള്‍ എന്നിയ്ക്ക്
വേണ്ടി നൂറുകണക്കിനാളുകളാണ് നിത്യേന ഇവിടെയെത്തുന്നത്.
പാം
സ്ട്രിപ് മാളിനടുത്തെ ഓപ്പണ്‍ ബീച്ച്-റഷ്യന്‍ ബീച്ച്- ജുമൈറ ബീച്ച്
റസിഡന്‍സ് എന്നിവ തേടിയും ആളുകളെത്തുന്നു. ഏതാണ്ട് എല്ലാ ഹോട്ടലുകളിലും
അവരുടേതായ സ്വകാര്യ ബീച്ചുകളും നീന്തല്‍ക്കുളങ്ങളും റസ്റ്ററന്റുകളുമുണ്ട്.