മനോഹാരിത, ലാളിത്യം,
കൗതുകം എന്നിവ സമന്വയിച്ച തിളക്കമാര്‍ന്ന കളിപ്പാട്ടങ്ങള്‍, സമ്മാനങ്ങള്‍,
കുഞ്ഞുടുപ്പുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയുടെയും ഔട്ട്ലറ്റുകള്,
ഫോട്ടോഗ്രഫിയുടെയും അനുബന്ധ സാധനങ്ങളുടെയും ശേഖരം. പ്രകൃതി ആരോഗ്യ
സ്റ്റോര്‍ ഡോ.ന്യൂട്രീഷ്യന്‍ എന്നിവയെല്ലാം ഇവിടെ നിങ്ങളെ
കാത്തിരിക്കുന്നു.
മറ്റു
ഉത്പന്നങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ അതിനും സൗകര്യങ്ങളുണ്ട്.
വിവ എന്ന ഏറ്റവും പുതിയ സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി സ്റ്റോര്‍,
വാള്‍ഗ്രീന്‍ ഫാര്‍മസി എന്നിവയും ഇവിടെയുണ്ട്. നിങ്ങളുടെ സൗന്ദര്യ
സങ്കല്പങ്ങള്ക്ക് പൊട്ടുതൊടാനുള്ള കേന്ദ്രവും ബീച്ച് പാര്‍ക്ക് പ്ലാസയില്‍
ഒരുക്കിയിട്ടുണ്ട്. ഹെയര്ഡ്രസ് ചെയ്യണമെങ്കില്‍ സാലന് ഇന്ക്, ഹെയര്‍
ഹൈനസ്, മെഗാ സണ്‍, ബീറ്റ്സ് ആന്‍ഡ് കാറ്റ്സ് എന്നിവയും പുരുഷന്മാര്ക്ക്
ബാര്‍ബര്‍ ഷോപ്പുകളുമുണ്ട്. തായ് എലൈറ്റ് സ്പായാണ് മറ്റൊരു പ്രധാന
കേന്ദ്രം.
ഷോപ്പിങ്
വിഭവങ്ങളാല്‍ നിബിഡമായ മാളില്‍ ഭക്ഷ്യ ശാലകളുടെയും ബിവറേജസുകളുടെയും
സംഗമം. സര്‍ക്കിള്‍ ബാഗല് കഫെ, ലബനനുകാരുടെ പ്രിയപ്പെട്ട ബുര്‍ജ് അല്‍
ഹമ്മാം അറബിക് റസ്റ്ററന്റ്, കോഫി ഷോപ്പായ സമദ് അല്‍ ഇറാഖി,
സ്റ്റാര്‍ബക്ക്സ് എന്നിവയും ഇഷ്ടം പോലെ ആസ്വദിക്കാം. ഏഷ്യന്‍
'ഭക്ഷണപ്രിയരെ കാത്തിരിക്കുന്നതോ, ചോദ് സൂയിയും മാന്ഗാ സൂഷിയും.
കïിക്ക്
ഗെയിംസ് ഇന്റര്‍നെറ്റ് കഫെയാണ് ബീച്ച് പാര്‍ക്ക് പ്ലാസയുടെ തൊപ്പിയിലെ
മറ്റൊരു തൂവല്‍. 50 കംപ്യൂട്ടറുകളില്‍ ഇവിടെ ആകര്‍ഷകമായ ഗെയിമുകള്‍
ലഭ്യമാണ്. രണ്ട് ബേബി ഫൂട്ട് ടേബിളുകള്‍, രണ്ട് ടച്ച് സ്ക്രീന്‍
ടെലിവിഷന്‍ എന്നിവയിലും ഏറ്റവും പുതിയ ഗെയിമുകളും ഇംഗ്ലീഷ്, അറബിക്, ഹിന്ദി
സിനിമകളും ആസ്വദിക്കാവുന്നത്. ഒപ്പം, പഴച്ചാറുകളും സാന്‍ഡ്വിച്ചുകളും
നുകരാം.