കുട്ടികള്‍ക്കും
വനിതകള്‍ക്കും പുരുഷന്മാര്ക്കും ഒരു പോലെ ഷോപ്പിങ് നടത്താവുന്ന വിധം
എല്ലാത്തരം കടകളും ഇവിടെയുണ്ട്. സ്വദേശികളുടെടെയും ഗള്‍ഫ് പരമ്പരാഗതവും
വിദേശികളുടെയും വസ്ത്രങ്ങളുടെ വിശാലമായ ശേഖരമാണ് പ്രത്യേകത. വനിതകള്‍ക്ക്
പടിഞ്ഞാറന്‍ രീതിയിലുള്ള വസ്ത്രങ്ങളും അലങ്കാരങ്ങളുള്ള അബായ, ഷെയ്ലാ
എന്നിവയും ലഭ്യമാണ്.
ഹാന്‍ഡ്ബാഗുകള്‍,
പഴ്സുകള്‍, ജ്വല്ലറി, വാച്ചുകള്‍, കണ്ണടകള്‍ എന്നിവ വില്‍ക്കുന്ന കടകളും
യഥേഷ്ടമുണ്ട്. കുട്ടികളുടെ വസ്ത്രങ്ങളും സ്പോര്‍ട്സ് വസ്ത്രങ്ങളും
വീട്ടിനകത്ത് ധരിക്കാവുന്ന ഉടുപ്പുകളും സമ്മാനങ്ങളും കുറഞ്ഞ വിലയ്ക്കുള്ള
അലങ്കാര വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, കോസ്മെറ്റിക്സ്, സുഗന്ധ
ദ്രവ്യങ്ങള്‍ എന്നിവയും ഇഷ്ടംപോലെ തിരഞ്ഞെടുക്കാം.
സ്പിന്നീസ്
സൂപ്പര്‍മാര്‍ക്കറ്റാണ് മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്കാവശ്യമുള്ള,
ശുദ്ധമായ ഗ്രോസറികള്‍ക്ക് മറ്റെവിടെയും പോകേണ്ടതില്ല. കുട്ടികളുടെ വിനോദ
കേന്ദ്രമാണ് മറ്റൊരു പ്രത്യേകത. ഇടയ്ക്ക് വിശ്രമിക്കുമ്പോള്‍ ഭക്ഷണവും
കോഫിയും യഥേഷ്ടം തിരഞ്ഞെടുക്കാന്‍ ഫുഡ് കോര്‍ട്ടുകളും കഫെകളും
റസ്റ്റന്റുകളുമുണ്ട്.