ഡിഐഎഫ്‌സി

തികഞ്ഞ സ്വച്ഛതയില്‍ ലണ്ടനെയും ന്യൂയോര്‍ക്കിനെയും വെല്ലുന്നു

View Google Map
View Larger Map

നിങ്ങള്‍ സ്യൂട്ടും ബൂട്ടും ധരിച്ചിട്ടുണ്ടോ? ആകര്‍ഷകമായി വസ്ത്രം ധരിച്ചിട്ടുണ്ടോ? എങ്കില്‍ തികഞ്ഞ സ്വച്ഛതയുടെ കാര്യത്തില്‍ ലണ്ടനെയും ന്യൂയോര്‍ക്കിനെയും വെല്ലുന്ന ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വാസ്തുവിദ്യ മുതല്‍ കടവരാന്തകള്‍ വരെ എന്തും ഇവിടെ നിങ്ങളെ ത്രസിപ്പിക്കും. അല്ലെങ്കില്‍ അവയൊക്കെയും നിങ്ങളോട് രഹസ്യമായി മന്ത്രിക്കും.

സ്വാഭാവികമായും ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഉല്‍സാഹഭരിതരും ഉല്‍കര്‍ഷേച്ഛുക്കളും ആത്മവിശാസം പകരുന്ന വിധത്തില്‍ വസ്ത്രം ധരിച്ചവരുമായ ചെറുപ്പക്കാര്‍ തിങ്ങിനിറഞ്ഞതും ഭക്ഷണശാലകളും മദ്യശാലകളും അതേപ്രകാരം അലങ്കരിച്ചതുമാണ്.

ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലെ റെസ്റ്റോറന്റുകള്‍ ഉന്നത നിലവാരവും സമ്പന്നവുമായ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഏഷ്യന്‍ വിഭവങ്ങള്‍ മുതല്‍ ഫ്രഞ്ച് രുചികള്‍ വരെ, ഇവയ്ക്കിടയില്‍ നിരവധി സ്റ്റീക്ക് ഹൗസുകളും. തീര്‍ച്ചയായും അതിരുകളില്ലാത്ത സേവനവും ഉന്നത നിലവാരമുള്ള ഭക്ഷണവും നിങ്ങള്‍ക്കിവിടെ പ്രതീക്ഷിക്കാം. ഒരു കാപ്പിയും മഫിന്‍ കേക്കും മാത്രമാണ് നിങ്ങള്‍ കഴിക്കാനുദ്ദേശിക്കുന്നതെങ്കില്

‍ പോലും പ്രിയ വിഭവങ്ങളായ സ്റ്റാര്‍ബക്ക്‌സും ഗ്ലോറിയ ജീന്‍സും നിങ്ങളെ നിരാശപ്പെടുത്തില്ല. എന്നാല്‍ ഫ്രഞ്ച് ചോക്കലേറ്റ് നിര്‍മാതാക്കളായ ഡിബാവു ആന്റ് ഗലായിസോ പ്രാദേശികമായി ലഭ്യമാവുന്ന കഫേ ബാറ്റീലോ ഉള്‍പ്പെടെ ഇവിടത്തെ ഏതെങ്കിലുമൊരു ഔട്ട്‌ലെറ്റില്‍ ഒരിക്കലെങ്കിലും നിങ്ങള്‍ കയറിയില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളെ തന്നെ നിരാശപ്പെടുത്തുകയാവും ഫലം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...