സ്‌കൈ വ്യൂ

ആഡംബര പൂര്‍ണം ഈ ബാര്‍

View Google Map
View Larger Map

ലോകത്തിന് ഏറ്റവും പരിചിതമായ ഹോട്ടലുകളിലൊന്നാണ് ബുര്‍ജ് അല്‍ അറബ്. നിങ്ങള്‍ അവിടെ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് സ്വന്തം നാട്ടിലെത്തിയാല്‍ സുഹൃത്തുക്കളോട് അഭിമാനപൂര്‍വം നിങ്ങള്‍ക്ക് പറയാം. ആകര്‍ഷകമായ കെട്ടിട സമുച്ചയം. നാം അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സ്‌കൈ വ്യൂവിലുള്ളത്. ബുര്‍ജ് അല്‍ അറബിന്റെ 27ാം നിലയില്‍, സമുദ്രനിരപ്പില്‍നിന്ന് 200 മീറ്റര്‍ ഉയരത്തില്‍ ഇരു ദിശയിലും കടല്‍ക്കാഴ്ചകള്‍ ഒരുക്കുന്ന ദുബൈയിലെ ഏറ്റവും നല്ല കാഴ്ചകള്‍.

ഒപ്പം ദുബൈ നഗരത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലേക്കുമുള്ള ദൂരക്കാഴ്ചയും. അമൂല്യമായ സായാഹ്ന സായാഹ്ന സവാരി കൊതിക്കുന്ന ആര്‍ക്കും സ്‌കൈവ്യൂ ഒഴിച്ചു കൂടാനാവാത്തതാണ്. നുര പതയുന്ന ഗ്ലാസും ഒപ്പം ഫിംഗര്‍ സാന്റ് വിച്ച്, സ്‌കോണ്‍സ്, ചോക്കലേറ്റ്‌സ് തുടങ്ങിയ പരമ്പരാഗത രുചികളും ഉള്‍പ്പെടെ നിങ്ങള്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വിപുലമായ മെനു ഇവിടെ ഒരുക്കിയിരിക്കുന്നു. വൈകുന്നേരങ്ങളിലെ ബുക്കിംഗിന് സ്‌കൈവ്യുവിലെ ഒരു ടേബിള്‍ റിസര്‍വ് ചെയ്യുന്നതിനു പുറമെ ആളൊന്നിന് 250 ദിര്‍ഹം വീതം കരുതേണ്ടി വരും.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...