മെയ്ഡന്‍ ഹോട്ടല്‍

ലോകത്തിലെ ആദ്യത്തെ ട്രാക്ക്‌സൈഡ് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍

View Google Map
View Larger Map

ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ വ്യാപാര കേന്ദ്രത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മെയ്ഡന്‍ ഹോട്ടല്‍ ഉന്‍മേഷദായകമായ അനുഭവങ്ങള്‍ ഉറപ്പു വരുത്തുന്നു. ബിസിനസുകാര്‍ക്കും ഉല്ലാസയാത്രികര്‍ക്കും ഒരു പോലെ അനുയോജ്യമായ നിരവധി മീറ്റിംഗ് ഹാളുകള്‍ ഈ ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ ആദ്യത്തെ ട്രാക്ക്‌സൈഡ് ഫൈവ് സ്റ്റാര്‍ ഹോട്ടലാണിത്. അത്യാഡംബര രീതിയില്‍ അലങ്കരിച്ച 284 റൂമുകളും സ്യൂട്ടുകളും ആഡംബര പൂര്‍ണമായ ആതിഥേയത്വത്തില്‍ എതിരില്ലാത്ത നിലവാരവും ഈ ഹോട്ടല്‍ ഉറപ്പു നല്‍കുന്നു. ജുമൈറയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ അതിഥികള്‍ക്ക് കുതിരപ്പന്തയ മൈതാനത്തിലേക്കും റൂഫ് ടോപ്പ് പൂളിലേക്കും സ്പായിലേക്കും തിരിഞ്ഞുനില്‍ക്കുന്ന അവരുടെ സ്വകാര്യ ബാല്‍ക്കണിയില്‍നിന്ന് വില്‍ഡ് വാദി വാട്ടര്‍ പാര്‍ക്കിലേക്കും മറ്റ് ബീച്ചുകളിലേക്കും നിയന്ത്രണമില്ലാതെ എത്തിച്ചേരാനാകുന്നു. മെയ്ഡനിലെ മുറികള്‍ ഊഷ്മളമായ നിറങ്ങളാല്‍ അലങ്കരിച്ചതും വൈഫൈ, ഫ്‌ലാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉള്ളതുമാണ്. വിശാലമായ രണ്ട് ബെഡ്‌റൂമുകളുള്ള സുഖകരമായ സ്യൂട്ടുകള്‍ മുഴുവന്‍ ഹോട്ടലിനും അനുയോജ്യമായ രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. മറ്റു ദുബൈ ഹോട്ടലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടത്തെ വിഭവങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. പ്രൈം സ്റ്റീക്ക് ഹൗസിലെ ഗോര്‍മെറ്റ് ഡൈനിംഗ്, ഫാരിയേഴ്‌സ്, ഇന്റര്‍നാഷനല്‍ കുശിനി, ഏഷ്യന്‍ ഇന്‍സ്പയേര്‍ഡ് ഷിബ തുടങ്ങിയവ മറ്റൊരിടത്തും ലഭിക്കാത്ത ഭക്ഷാനുഭവം നല്‍കുന്നു. ഇവിടത്തെ അത്യാധുനിക ജിമ്മില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ഉപകരണങ്ങളും ശരീരഭാരം കുറക്കാനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ദുബൈ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് 10 മിനുട്ടും ദുബൈ ഇന്‍ര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് 20 മിനിറ്റും ഡ്രൈവ് ചെയ്താല്‍ എളുപ്പത്തില്‍ മെയ്ഡനില്‍ എത്താം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...