അറബി ഭാഷയില്‍ നാവികരുടെ ചന്ത എന്ന അര്‍ത്ഥമുള്ള സൂക്ക് അല്‍ ബഹര്‍
സന്ദര്‍ശകര്‍ക്ക് ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും പാര്‍ട്ടികള്‍
സംഘടിപ്പിക്കുന്നതിനും അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. നടന്നെത്താവുന്ന
അകലത്തില്‍ പല തരത്തിലുള്ള ഷോപ്പിംഗിനുള്ള സൗകര്യങ്ങളും പ്രശസ്തമായ നിരവധി
ഫുഡ്, ബീവറേജ് ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്. ഇടനാഴികളിലെങ്ങും ആഭരണങ്ങളും
ഉപകരണങ്ങളും മുതല്‍ പരിപ്പുവര്ഗങ്ങളും മിഠായികളും വരെ വില്‍ക്കുന്ന
സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി
വന്‍കിട ബ്രാന്‍ഡുകള്‍ സന്ദര്‍ശകര്‍ക്ക് മറക്കാനാകാത്ത ഷോപ്പിംഗ് അനുഭവം
നല്കുന്നു.
ഇവിടെയുള്ള നിരവധി റസ്റ്റോറന്റുകളില്‍ നിന്ന് ഇഷ്ടമുള്ള വിഭവങ്ങള്‍
സന്ദര്‍ശകര്‍ക്ക് തെരഞ്ഞെടുക്കാം. ബ്രിട്ടീഷ് റിവിംഗ്ടണ് ഗ്രില്‍, മാംഗോ
ട്രീ, അന്തര്‍ദേശീയ ഖ്യാതി നേടിയ തായി ഈറ്റേറീ തുടങ്ങിയ വിഭവങ്ങള്‍ ടെറസിസെ
ഫൗണ്ടന് ഷോയും ബുര്‍ജ് ഖലീഫയുടെ തിളങ്ങുന്ന പ്രകാശവും ആസ്വദിച്ചുകൊണ്ട്
കഴിക്കാം.