ഹാര്‍വേ നിക്കോള്‍സ്

വിവേകശാലിയായ ഉപഭോക്താവിന്റെ സ്വര്‍ഗം

View Google Map
View Larger Map

വിവേകശാലിയായ ഉപഭോക്താവിന്റെ സ്വര്‍ഗമാണ് ഹാര്‍വേ നിക്കോള്‍സ്. Alexander McQueen, Diane Von Furstenberg, Gieves & Hawkse തുടങ്ങിയ ബ്രാന്‍ഡുകളുടെ അപൂര്‍വ ശേഖരം. Fendi, Ralph Lauren and Calvin Klein തുടങ്ങിയ ബ്രാന്‍ഡുകള്‍ ഹോം ഫര്‍ണിഷിംഗ് ആവശ്യക്കാര്‍ക്ക് തെരഞ്ഞെടുക്കാം. Sass & Bide Victoria Beckham തുടങ്ങിയ ബ്രാന്‍ഡുകള്‍ ജീന്‍സ് ഇനത്തില്‍ ലഭ്യമാണ്. 2006 ഫെബ്രുവരിയിലാണ് ഹാര്‍വി നിക്കോളാസ് ദുബൈ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ആഡംബരം ചെല്ലപ്പേരായി സ്വീകരിച്ച നഗരത്തില്‍ ആഡംബരത്തിന്റെ അതിരടയാളമാണ് ബ്രിട്ടനു പുറത്തുള്ള ഏറ്റവും വലിയ ഹാര്‍വേ നിക്കോള്‍സ് സ്റ്റോറായ ഹാര്‍വി നിക്കോളാസ് ദുബൈ. മാള്‍ ഓഫ് എമിറേറ്റിലെ സുപ്രധാന ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറായ ഹാര്‍വി നിക്കോളാസ് ദുബൈ ഫാഷന്‍, ഫുഡ്, ബ്യൂട്ടി എന്നീ വിഭാഗങ്ങളിലെ ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്നു. അല്‍മാസ് ബൈ മോമോ എന്ന റസ്‌റ്റോറന്റും ഇതിലുണ്ട്. ദുബൈയിലെ തന്നെ പ്രധാന ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളിലൊന്നായ ഇത് 136,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായി വ്യാപിച്ചു കിടക്കുന്നു. അല്‍തായിര്‍ ഗ്രൂപ്പാണ് ഹാര്‍വേ നിക്കോള്‍സിന്റെ യു.എ.ഇയിലെ എക്‌സ്‌ക്ലൂസീവ് ലൈസന്‍സി. സ്റ്റോറിന്റെ ഏഴാം വാര്‍ഷികമാണിത്.
സെന്‍സേഷനല്‍ ഫാഷന്‍ ഷോ, ദ ഗ്രേറ്റ് ബ്രിട്ടന്‍ കാമ്പയിന്‍, ദ ബീറ്റില്‍സ് സ്റ്റോറീസ് ഹിഡന്‍ ഗാലറി എക്‌സിബിഷന്‍ തുടങ്ങിയവയാണ് ഈ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച ഈവന്റുകള്‍. കുറ്റമറ്റ സ്റ്റാഫിംഗ് ഹാര്‍വി നിക്കോളാസിന്റെ പ്രത്യേകതയാണ്. ബ്യൂട്ടി വിഭാഗത്തില്‍ ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ഇടനാഴികളിലും നില്‍ക്കുന്ന ഇവര്‍ വിനയാന്വിതരും കൃതജ്ഞാലുക്കളും എല്ലായ്‌പ്പോഴും സഹായസജ്ജരുമാണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...