ആംസ്റ്റര്‍ഡാം, ലോസ് ആഞ്ചലസ്, ഇസ്തംബൂള്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ മാത്രമുള്ള സൂപ്പര്‍ക്ലബ് പാം ജുമൈറയുടെ അര്ദ്ധേന്ദുവിലെ ജുമൈറ സബീല്‍ സാറെയില് സൗഭാഗ്യവാന്മാരായ തുച്ഛം പേര്‍ക്ക് ഏറെ അമൂല്യവും അതിരുകളില്ലാത്തതുമായ സായാഹ്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മികച്ച ഭക്ഷണത്തിനും വിനോദത്തിനുമുള്ള ഇടമായാണ് ഇത് അറിയപ്പെടുന്നത്. റസ്റ്റോറന്റ്, ക്ലബ്, ഗാലറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രതീക്ഷിതമല്ലാത്തത് പ്രതീക്ഷിച്ചാല്‍ പോലും നിങ്ങള്‍ ഇവിടെ നിരാശരാവില്ലെന്നതാണ് നേര്. സംഗീതം പോലും വാണിജ്യപരമാണ്. മറ്റൊരു റെസ്റ്റോറന്റുകളും ചെയ്യാത്ത വിധം സൂപ്പര്‍ക്ലബ് സ്വന്തമായി ആല്‍ബങ്ങള്‍ ചെയ്യുകയും ഇന്‍ഹൗസ്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കൂടി ലഭ്യമാക്കുകയും ചെയ്യുന്നു.