ദ അഡ്രസ് ഹോട്ടല്‍

ദ അഡ്രസ് ഡൗണ്‍ ടൗണ്‍ ദുബൈയേക്കാള്‍ മികച്ച മറ്റൊന്ന് ലഭിക്കു അസാധ്യമാണ്.

View Google Map
View Larger Map

ബുര്‍ജ് ഖലീഫയുടെ മികച്ച കാഴ്ച നല്‍കുകയും ദുബൈ മാളിന്റെ സാമീപ്യം നല്‍കുകയും ചെയ്യുന്ന ദ അഡ്രസ് ഡൗണ്‍ ടൗണ്‍ ദുബൈയേക്കാള്‍ മികച്ച മറ്റൊന്ന് ലഭിക്കു അസാധ്യമാണ്. ഫൈവ് സ്റ്റാറിന്റെ ആകര്‍ഷകത്വത്തോടുകൂടിയ ദ അഡ്രസ് ഡൗണ്‍ ടൗണ്‍ ദുബൈയില്‍ ആരംഭിച്ച അഡ്രസ് ഹോട്ടലുകളില്‍ ആദ്യത്തേതാണ്.

നഗരത്തില്‍ മുന്‍നിരയില്‍ നിന്നുകൊണ്ട് ആഡംബരത്തിനും ആതിഥേയത്വത്തിനും ബിസിനസ് യാത്രകള്‍ക്കും പുതിയ നിര്‍വചനങ്ങള്‍ നല്‍കുന്നു ഈ ഹോട്ടല്‍. ഡൗണ്‍ ടൗണ്‍ ദുബൈയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഹോട്ടലിന്റെ തൊട്ടടുത്താണ് ലോകത്തിലെ ഏറ്റവും വലിയ അംബരചുംബിയായ ബുര്‍ജ് ഖലീഫയും അത്ഭുതകരമായ ദുബൈ ഫൗണ്ടനും. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പംഗ്, വിനോദ കേന്ദ്രമായ ദുബൈ മാളും തൊട്ടടുത്താണ്. 63 നിലകളില്‍ 196 അത്യാഡംബര മുറികളും 626 റസിഡന്‍സുകളുമുള്ള ദ അഡ്രസ് ഡൗണ്‍ ടൗണില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യാനുഭവങ്ങളും അത്യാധുനികമായ മീറ്റിംഗ്, ഈവന്റ് വേദികളും സ്പായും സര്‍വസജ്ജമായ ഫിറ്റ്‌നെസ് സെന്ററും തണുത്ത നീന്തല്‍ കുളവും മറ്റ് നിരവധി സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഹോട്ടലിലെ ഏഴ് റെസ്‌റ്റോറന്റുകള്‍ ഇവിടത്തെ താമസക്കാരെയും സന്ദര്‍ശകരെയും വീണ്ടും വീണ്ടും അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഈ ഹോട്ടലിലേക്ക് ആകര്‍ഷിക്കുന്നു. ദുബൈ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 15 മിനുട്ടില്‍ താഴെ മാത്രം യാത്രാദൂരവും ദുബൈയിലെ സുപ്രധാന കേന്ദങ്ങളുടെ സാമീപ്യവും കാരണം വര്‍ഷം മുഴുവന്‍ 100 ശതമാനം ഒക്യുപന്‍സിയാണ് ഈ ഹോട്ടലിനുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങള്‍ അടങ്ങിയ ഫിറ്റ്‌നെസ് സെന്റര്‍ ഇവിടെയുണ്ട്. ബിസിനസ് ലോഞ്ച്, ലൈബ്രറി, മീറ്റിംഗ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്. ഗ്ലോബല്‍ ട്രാവലര്‍ ആന്വല്‍ റീഡര്‍ സര്‍വേ അവാര്‍ഡുകളില്‍ കഴിഞ്ഞ തുടര്‍ച്ചയായ രണ്ടു വര്‍ഷങ്ങളിലും ബെസ്റ്റ് ഹോട്ടല്‍ ഇന്‍ ദ വേള്‍ഡ് അവാര്‍ഡ് ദ അഡ്രസ് ഡൗണ്‍ടൗണ്‍ ദുബൈക്ക് ലഭിച്ചിട്ടുണ്ട്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...