പാര്‍ക്ക് ഹയാത്ത് ദുബൈ

സാദൃശ്യമില്ലാത്ത ശോഭ

View Google Map
View Larger Map

പാര്‍ക്ക് ഹയാത്ത് ദുബൈ ഹോട്ടലിലെ ഗോള്‍ഫ്, സ്പാ, അനുപമമായ ഭംഗി എന്നിവ അറിയപ്പെട്ടതാണ്. ലോകപ്രശസ്തമായ ദുബൈ ക്രീക്ക് ഗോള്‍ഫ് ആന്റ് യാച്ച് ക്ലബിനോട് ചെര്‍ന്നുള്ള ആഡംബരപൂര്‍ണമായ വാട്ടര്‍ഫ്രണ്ട് റിട്രീറ്റ് റസ്റ്റോറന്റുകള്‍ക്കും സ്പാ സൗകര്യങ്ങള്‍ക്കും പ്രശസ്തമാണ്. വെള്ളത്തിലേക്കും ദുബൈ സ്‌കൈ ലൈനിലേക്കും കാഴ്ച നല്‍കുന്ന 225 ലക്ഷ്വറി മുറികളും സ്യൂട്ടുകളും ഏറെ ആകര്‍ഷകമാണ്.

മൊറോക്കന്‍, മെഡിറ്ററേനിയന്‍, അറേബ്യന്‍ നിര്‍മാണകലയുടെ സ്വാധീനങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്ന തൂവെള്ള കെട്ടിടത്താല്‍ അറേബ്യന്‍ കൊട്ടാര ശൈലിയിലുള്ള മറ്റ് ഹാട്ടലുകളേക്കാള്‍ പാര്‍ക്ക് ഹയാത്ത് ദുബൈയെ നിര്‍വചിക്കുന്നു.

കടല്‍ കാഴ്ചകളോടുകൂടിയ ബാല്‍ക്കണികള്‍ അത്ഭുതകരവും ഗാര്‍ഡന്‍ സമാനതകളില്ലാത്തതുമാണ്. മധുവിധു ആഘോഷിക്കുന്നവര്‍ക്ക് അനുയോജ്യമായ വിധം പനകള്‍ തണലിടുന്ന സ്വിമ്മിംഗ് പൂളുകള്‍. തൊട്ടുടത്ത ഗോള്‍ഫ് ക്ലബുകളില്‍ ഗോള്‍ഫ് കളിക്കുന്നതിന് ഇഷ്ടം പോലെ സമയം ചെലവിടാം. അല്ലെങ്കില്‍ ടെന്നിസ് കളിക്കാം. ടാക്‌സിയില്‍ എയര്‍പോര്‍ട്ടിലേക്ക് വെറും പത്തു മിനിറ്റ ദൂരം മാത്രം. ദേരയിലെയും ബര്‍ദുബൈയിലെയും ചരിത്രപ്രധാന കേന്ദ്രങ്ങളിലേക്കും സൂഖുകളിലേക്കും കുറഞ്ഞ ദൂരം മാത്രം. 04 602 1234 എന്ന മ്പറില്‍ വിളിച്ചോ dubai.park@hyatt.com എന്ന അഡ്രസിലേക്ക് മെയില്‍ ചെയ്‌തോ ഇവിടെ ബുക്ക് ചെയ്യാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...