അറ്റ്‌ലാന്റിസ്

ഇവിടെ ഇല്ലാത്തതായി എന്തുണ്ട്?

View Google Map
View Larger Map

ഇവിടെ ഇല്ലാത്തതായി എന്തുണ്ട്? എല്ലാം തികഞ്ഞ റിസോര്‍ട്ടായ ഇത് ദുബൈയിലെ മനുഷ്യനിര്‍മിത ദ്വീപായ പാം ജുമൈറയില്‍ സ്ഥിതി ചെയ്യുന്നു. പാം ജുമൈറയുടെ അര്‍ദ്ധാംശത്തില്‍ നിര്‍മിക്കുന്ന നിരവധി റിസോര്‍ട്ടുകളില്‍ ആദ്യത്തേത്.

2004 സെപ്തംബര്‍ 24ന് പ്രവര്‍ത്തനമാരംഭിച്ച ഈ റിസോര്‍ട്ട് റോയല്‍ ടവറുകള്‍ എന്നറിയപ്പെടുന്ന കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് അക്കമഡേഷന്‍ വിംഗുകള്‍ ഉള്‍ക്കൊള്ളുന്നു. ഇവ രണ്ടും കടലിനഭിമുഖമായ 1500ലധികം സ്വകാര്യ ബാല്‍ക്കണികളോടുകൂടിയ മുറികളുടം സ്യൂട്ടുകളും ഉള്‍ക്കൊള്ളുന്നു.
പ്രത്യേക സേവനങ്ങളും സ്വകാര്യ ലോഞ്ചും ഉള്ള ഇംപീരിയല്‍ ക്ലബിന് 150 മുറികളും സ്യൂട്ടുകളുമുണ്ട്. ഇതിലെ റോയല്‍ ബ്രിഡ്ജ് സ്യൂട്ട് സ്വകാര്യ കവാടവും എലിവേറ്ററുമുള്‍പ്പെടെയുള്ള പ്രസിഡന്‍ഷ്യല്‍ റെസിഡന്‍സാണ്. 46 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുതിര്‍ന്നവരെയും കുട്ടികളെയും ആകര്‍ഷിക്കുന്നു. 17 ഏക്കറിലുള്ള അക്വാവെഞ്ചര്‍ വാട്ടര്‍ പാര്‍ക്ക്, 2.3 കിലോമീറ്റര്‍ ജലസവാരി, അക്വേറിയം, ഡോള്‍ഫിന്‍ എന്നിവ എടുത്തു പറയത്തക്കതാണ്.
65,000ലധികം മല്‍സ്യങ്ങളും കടല്‍ ജീവികളും പ്രദര്‍ശിപ്പിക്കുന്ന അന്തര്‍ജല പ്രദര്‍ശന ശാലയാണ് ദ ലോസ്റ്റ് ചേംബേഴ്‌സ്. 20 റെസ്‌റ്റോറന്റുകള്‍ ഇവിടെയുണ്ട്. ലോക പ്രശസ്തരായ ഷെഫുമാര്‍ നേതൃത്വം നല്‍കുന്ന മൂന്നെണ്ണം ഇക്കൂട്ടത്തില്‍ പെടും. ലോകപ്രശസ്തമായ സാന്‍ഡാന്‍സ് ബീച്ച് ഫെസ്റ്റിവല്‍ നടക്കുന്നത് അറ്റ്‌ലാന്റിസിലാണ്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...