ദാറുല്‍ മസ്യാഫ്

ജുമൈറയുടെ അതിസൂക്ഷ്മ രഹസ്യം

View Google Map
View Larger Map

അല്‍ ഖസ്‌റിന്റെയും മിനാ അല്‍ സലാമിന്റെയും സഹോദര സ്ഥാപനമായ ദാറുല്‍ മസാഫ് ജുമൈറയുടെ അതിസൂക്ഷ്മ രഹസ്യമാണ്. 280 ലക്ഷ്വറി റൂമുകളും സ്യൂട്ടുകളും 29 വേനല്‍ക്കാല വസതികളും ഹോട്ടലുകള്‍ക്കിടയിലെ സ്വച്ഛതയുടെ കേന്ദ്രമാക്കി ഇതിനെ മാറ്റുന്നു. പൗരാണിക അറേബ്യന്‍ വേനല്‍ക്കാല വസതികളെ അനുകരിച്ച് നിര്‍മിച്ച ഈ വസതികളില്‍ സന്ദര്‍ശകര്‍ സമ്പൂര്‍ണമായ ശാന്തതയും മാനസികോല്ലാസവും അനുഭവിക്കുന്നു. മദീനത്തു ജുമൈറ റിസോര്‍ട്ടിലെ സുപ്രധാന താമസകേന്ദ്രമാണ് ഇത്.

ഇവിടെയുള്ള മിക്ക വീടുകളിലേക്കും തടാകത്തിലൂടെയും പൂന്തോപ്പിലൂടെയുള്ള പാതകളിലൂടെയുമാണ് എത്തിച്ചേരുക. സമ്പൂര്‍ണമായ സ്വകാര്യതയാണ് ഇത് ഉറപ്പു വരുത്തുന്നത്. വീടുകള്‍ക്കകത്ത് അത്യാഡംബരപൂര്‍ണമായ സൗകര്യങ്ങളും അലങ്കാരങ്ങലും ഒരുക്കിയിരിക്കുന്നു. മനോഹരമായ വിതാനിച്ച പ്രകാശവും വിശാലമായ ഗസ്റ്റ് റൂമുകളും സ്യൂട്ടുകളും ഉണ്ട്. ആവശ്യംതോന്നുമ്പോഴൊക്കെ ബീച്ചില്‍ എത്തിച്ചേരാം. റെസ്‌റ്റോറന്റ്, പ്രശസ്തമായ സൂക്ക് മദീനത്ത്, താലിസ് സ്പാ, തുടങ്ങിയ സൗകര്യങ്ങളും ടെന്നിസ്, സ്‌ക്വാഷ്, ഏറോബിക്‌സ്, അത്യാധുനിക ജിംനേഷ്യം എന്നിവയും ഇവിടെ ലഭ്യമാണ്.
റിസോര്‍ട്ടിലെ ഏറ്റവും ആഡംബര പൂര്‍ണമായ താമസ കേന്ദ്രമായ മലാക്കിയ വില്ലകള്‍ വിശാലമായ ബെഡ്‌റൂമുകളും മാര്‍ബിള്‍ പതിച്ച വിശാലമായ ബാത്ത് റൂമുകളും സൗകര്യപ്രദമായ ലിവിംഗ് സ്‌പേസും പൂര്‍ണമായി ഫര്‍ണിഷ് ചെയ്ത അടുക്കളയും റിസോര്‍ട്ടിനും വെള്ളത്തിനും അഭിമുഖമായ ടെറസുകളും ഉള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3668888 എന്ന നമ്പറിലോ MJinfo@jumeirah.com എന്ന മെയിലിലോ ബന്ധപ്പെടാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...