സബീല്‍ സറായ്

ഇതിന്റെ അകവും പുറവും നമ്മെ പുളകിതരാക്കും.

View Google Map
View Larger Map

പാം ജുമൈറയുടെ കിഴക്കന്‍ അര്‍ധാംശത്തിന്റെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഓട്ടോമന്‍ രീതിയില്‍ നിര്‍മിച്ച കൊട്ടാരം. ഇതിന്റെ അകവും പുറവും നമ്മെ പുളകിതരാക്കും.

കൊട്ടാരത്തിന്റെ പുറത്ത് വലിയൊരു സ്വിമ്മിംഗ് പൂള്‍ കോംപ്ലക്‌സും തൊട്ടടുത്തായി റെസ്റ്റോറന്റുമുണ്ട്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും അത്യാഡംബര പൂര്‍ണമായ താലിസ് ഓട്ടോമന്‍ സ്പാ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. നല്ല ഒന്നാന്തരം സുല്‍ത്താന്‍ മസാജ് നിങ്ങള്‍ക്കിവിടെ ആസ്വദിക്കാം. പരമ്പരാഗത ചികില്‍സക്കായി ഹമ്മാന്‍ റൂമിലേക്ക് പോകാം. താരതമ്യേന ചെലവു കുറഞ്ഞ ഇവിടെ നേരത്തെ ബുക്ക് ചെയ്യുകയാണെങ്കില്‍ സീസണ്‍ അനുസരിച്ച് 25 ശതമാനം വരെ കിഴിവ് ലഭിക്കും. സറായ്യിലെ ഓരോ കോണും നിങ്ങളെ അത്ഭുതപ്പെടുത്തും. 19ഉം 20ഉം നൂറ്റാണ്ടുകളിലെ നിര്‍മാണ രീതികള്‍ അതേ പടി പകര്‍ത്തിയാണ് ഈ കെട്ടിടങ്ങള്‍ പണി കഴിപ്പിച്ചിരിക്കുന്നത്.

മൂന്നു വര്‍ഷം കൊണ്ടാണ് ഈ പദ്ധതി പൂര്‍ത്തീകരിച്ചത്. പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പ് ടോം ക്രൂസും സൈമണ്‍ പെഗ്ഗും ഇതിന്റെ കവാടം ഒരു ഇന്ത്യന്‍ പാര്‍ട്ടി സീന്‍ ഷൂട്ട് ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നു. പ്രവര്‍ത്തനമാരംഭിച്ചതോടെ ഇത്തരത്തിലുള്ള ഹോട്ടലുകളുടെ ആഗോള നിലവാരത്തിലേക്ക് ദുബൈ എത്തിപ്പെട്ടു. എണ്ണമറ്റ തൂക്കുവിളക്കുകളും മാര്‍ബിള്‍ നിലങ്ങളും ഏറെ ആകര്‍ഷകമാണ്.

ലലേസാര്‍, അല്‍നഫൂറ ലെബനീസ്, അമാല ഇന്ത്യന്‍ എന്നീ പ്രധാന റെസ്റ്റോറന്റുകള്‍ സന്ദര്‍ശകര്‍ക്ക് അനുയോജ്യമാണ്. 400 മുറികളും ഓട്ടോമന്‍ ബാത്ത് ടബ്ബുകളും അത്യാധുനിക റെയിന്‍ ഷവറുകളും ബാല്‍ക്കണിയും കടല്‍ക്കാഴ്ചകളും ഉള്ളതാണ്. വൈവിധ്യം കൊതിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഇവിടം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...