ഡൗണ്‍ ടൗണ്‍ ദുബായില്‍
സ്ഥിതി ചെയ്യുന്ന 160 നിലകളുള്ള ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം.
അതായത് 2,716.5 അടി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്നത് മാത്രമല്ല,
ഉയരമുള്ള ഒറ്റ കെട്ടിടമെന്ന നിലയ്ക്കും ഏറ്റവും കൂടുതല്‍ നിലകളുള്ള
കെട്ടിടം, ഏറ്റവും കൂടുതല്‍ സമയം സഞ്ചരിക്കുന്ന എലവേറ്റര്‍ എന്നീ നിലകളിലും
ബുര്‍ജ് ഖലീഫ റെക്കോര്‍ഡ് നേടിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രില്‍ വരെ ഏറ്റവും
ഉയരത്തിലുള്ള നിരീക്ഷണ വേദി എന്ന നിലയ്ക്കും -450 മീറ്റര്‍-ബുര്‍ജ് ഖലീഫ
മുന്നിലായിരുന്നു. പിന്നീട് 474 മീറ്റര്‍ ഉയരത്തിലുള്ള ഷാന്ഗ്ങായ് വേള്‍ഡ്
ട്രേഡ് ഫിനാന്‍ഷ്യല്‍ സെന്ററും പിന്നീട് 488 മീറ്റര്‍ ഉയരത്തിലുള്ള
ഗ്വാന്ഗ്സൗവിലെ കാന്റണ്‍ ടവറും ഒന്നാമതായി.
ടോം
ക്രൂസ് തന്റെ മിഷന് ഇംപോസിബിള്‍ എന്ന ചിത്രത്തിന്റെ നല്ലൊരു ഭാഗവും
ഷൂട്ട് ചെയ്തത് ബുര്‍ജ് ഖലീഫയുടെ 130-ാം നിലയില്‍ വച്ചാണ്. കിം
കര്‍ദാഷ്യാനും കായികതാരങ്ങളായ ആന്‍ഡി മുറേയും സറീനാ വില്യംസും ഈ
ഉയരത്താനോട് തങ്ങളുടെ ഇഷ്ടമറിയിച്ചിട്ടുണ്ട്.
124-ാം
നിലയിലെത്തിയാല്‍ ദുബായുടെ വിശാലമായസൗന്ദര്യം ആസ്വദിക്കാം. സെക്കന്‍ഡില്‍
10 മീറ്റര്‍ സഞ്ചരിക്കുന്ന ഹൈ സ്പീഡ് എലവേറ്ററിലാണ് നിങ്ങള്‍ ഉയരങ്ങള്‍
കീഴടക്കുക.