ദുബായ് മാള്‍, ദുബായ്
മറീന മാള്‍ എന്നിവിടങ്ങളിലാണ് റീല്‍ സിനിമയുള്ളത്. ദുബായ് മാളില്‍
22-സ്ക്രീന്‍ റീല്‍ സിനിമ. യുഎഇയിലെ ഏറ്റവും വലിയ ടിഎച്ച്
എക്സ്-സെര്‍ട്ടിഫൈഡ് സിനിപ്ലക്സാണിത്. ത്രിഡി സംവിധാനവും ഇവിടെയുണ്ട്.
ചൂടുള്ള സ്നാക്കുകളും പാനീയങ്ങളും ഇവിടെ യഥേഷ്ടം ലഭ്യമാണ്. പ്ലാറ്റിനം
മൂവീ സ്യൂട്ട്സുള്ള ദുബായ് മാളിലെ റീല്‍ സിനിമ സുഖാലസ്യത്തോടെ സിനിമകള്‍
കാണാന്‍ യോജിച്ച ഇടമാണ്.
സിനിമയോടൊപ്പം
സാംസ്കാരിക പരിപാടികള്‍ കൂടി ആസ്വദിക്കണമെങ്കില്‍ ദുബായ് മാളിലുള്ള ദ്
പിക്ചര്‍ ഹൗസിലെത്തിയാല്‍ മതിയാകും. അറബ് ലോകത്തെ ഏറ്റവും പുതിയ
ചിത്രങ്ങള്‍ ഗള്‍ഫിലെ ആദ്യത്തെ ആര്‍ട്ട് ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നു.
മറീനാ
മാളില്‍ ബിസിനസ് കïാസ് സൗകര്യമാണ് നിങ്ങളെ കാത്തിരിക്കുന്നത്. യുഎഇയിലെ
ആദ്യത്തെ ബോട്ടിക് സിനിമയാണിത്. ആഡംബരത്തോടൊപ്പം സ്വകാര്യതയും ഇവിയെ
ലഭ്യമാകുന്നു. സുഖാലസ്യത്തോടെ ഇരുന്ന് സിനിമ കാണുമ്പോള്‍ ഫുഡ്-ബിവറേജസ്
സേവനവും ലഭ്യമാകുന്നു. കുഞ്ഞു തലയണകളില്‍ ചാരിക്കിടന്ന് ഇഷ്ട സിനിമ
കാണുന്നതിന്റെ ഹരം ഒന്നോര്‍ത്തു നോക്കൂ.