രണ്ടാം നമ്പര്‍ ഗേറ്റിലൂടെ അകത്ത് പ്രവേശിക്കുമ്പോള്‍ വിദ്യാഭ്യാസപരമായും വിനോദപരമായും ഒട്ടേറെ പരിപാടികളില്‍ മുഴുകാന്‍ സാധിക്കും.
ദുബായ്
ഡോള്‍ഫിനേറിയം സ്ഥിതി ചെയ്യുന്ന ക്രീക്ക് പാര്‍ക്കിലാണ്. ഭീമന്
സ്ലൈഡുകളും ബൗണ്‍സി കാസിലും ഇവിടെയുണ്ട്. പ്രശസ്തമായ മാലിക് ബര്‍ഗറും
മറ്റും ലഭ്യമാണ്. ചില്‍ഡ്രന്‍സ് സിറ്റിയാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം.
ബാര്‍ബിക്യൂവിനും ഇവിടെ സൗകര്യമുണ്ട്.
പുത്തനുണര്വോടെയായിരിക്കും നിങ്ങള്‍ ഇവിടെ നിന്ന് മടങ്ങുക എന്ന കാര്യത്തില്‍ സംശയമില്ല.