വിനോദത്തോടൊപ്പം വിജ്ഞാനവും എന്നതാണ് ദുബായ് മാളിലെ കിഡ്സാനിയയുടെ മുദ്രാവാക്യം. ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ദന്തഡോക്ടര്‍മാര്‍, അഗ്നിശമനസേനക്കാര്‍ തുടങ്ങി 80ലേറെ വേഷവിധാനങ്ങള്‍, 60ലേറെ മറ്റു സൗകര്യങ്ങള്‍ എന്നിവ 80,000 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ മിനി നഗരത്തിലുണ്ട്. മിനി കെട്ടിടങ്ങള്‍, തെരുവുകള്‍, വാഹനങ്ങള്‍ തുടങ്ങിയ കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രാദേശികവും ലോകോത്തരവുമായ കമ്പനികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. കിഡ്സാനിയയിലെ ഔദ്യോഗിക പണം കിഡ്സോ ഉപയോഗിച്ചും വര്‍ക്കിങ് ഡെബിറ്റ് കാര്‍ഡു ഉപയോഗിച്ചും കുട്ടികള്‍ക്ക് എടിഎം മെഷീനിലൂടെ ചെലവഴിക്കാം. അടുത്ത സന്ദര്‍ശനത്തിനായി പണം ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കുകയും ചെയ്യാം.