400 സ്രാവുകളടക്കം 140 ഇനം മത്സ്യങ്ങള്‍, സാന്‍ഡ് ടൈഗര്‍ ഷാര്‍ക്കിന്റെ ഏറ്റവും വലിയ ശേഖരം, 10 ദശലക്ഷം ലിറ്റര്‍ ജലം തുടങ്ങിയവയാണ് ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവിന്റെ പ്രത്യേകതകള്‍. ഗ്ലാസ് ബോട്ടിനകത്ത് നിങ്ങള്‍ക്ക് സ്രാവുകളെ അടുത്തുനിന്ന് കണ്ട് റെയ്ഡ് നടത്താം. അക്വേറിയം ടാങ്കിന് മുകള്‍ നിലയിലെ അണ്ടര്‍വാട്ടര്‍ സൂ സന്ദര്‍ശകരെ ഏറെ ആകാംക്ഷാഭരിതരാക്കുന്നു. മൂന്ന് സോണുകളാക്കി തിരിച്ചിരിക്കുകയാണിവിടെ. ഒന്ന്-റെയിന്‍ ഫോറസ്റ്റ്. രണ്ട്-റോക്കി ഷോര്‍. മൂന്ന്-ലിവിങ് ഓഷ്യന്‍.