മാജിദ് അല്‍ ഫുത്തൈം
പ്രോപ്പര്‍ട്ടീസ് ഹൗസ് ഷോപ്പുകള്‍, പാര്‍ക്കിങ്, 656,000 ചതുരശ്ര അടി
വിസ്തീര്‍ണത്തിലുള്ള കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, 14 തിയറ്ററുകള്‍,
രണ്ട് വിനോദകേന്ദ്രങ്ങള്‍, മൂന്ന് ഫുഡ് കോര്‍ട്ടുകള്‍, 85 ഫുഡ്
ഔട്ട്ലറ്റുകള്, എട്ട് മേജര്‍ റസ്റ്ററന്റുകള്‍ എന്നിവ ഇവിടെയുണ്ട്.
ലോകത്തെ
ആദ്യത്തെ സ്കൈ സ്ലോപ് സ്കൈ ദുബായ്, മാള്‍ ഓഫ് ദി എമിറേറ്റ്സില്‍
പ്രവര്‍ത്തിക്കുന്നു. ആപ്രസാണ് നയനസുന്ദരമായ മികച്ച കാഴ്ചകളിലൊന്ന്. ഈ
റസ്റ്ററന്റില്‍ നിന്ന് സ്കൈ ദുബായ് കണ്ടാസ്വദിക്കാം. ബ്രിട്ടീഷുയകാരുടെ
പ്രിയപ്പെട്ട ഇരുനില ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍ ഹാര്‍വേ നിക്കോള്‍സ്,
ഡിബെന്‍ഹാംസ്, കിഴക്കും പടിഞ്ഞാറും ഫൈസ് സ്റ്റാര്‍ ഹോട്ടലുകളായ ദ്
ഷെറാട്ടണും ദ് കെംപിന്സ്കിയും.
കുട്ടികളുടെ
പ്രിയപ്പെട്ട മാജിക് പ്ലാനറ്റ്, അര്‍മാനി, ലൂയിസ് വിറ്റന്, ഗുസ്സി, പോള്‍
സ്മിത്ത്, കോലെ തുടങ്ങിയവയും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കുന്നു. ഒരു
ബില്യന്‍ ദിര്‍ഹം ചെലവഴിച്ചുള്ള മാളിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനം
അടുത്ത വര്‍ഷം ആദ്യം പൂര്‍ത്തിയാകും.