റെക്കോര്‍ഡ്
സന്ദര്‍ശകരാണ് ദുബായ് മാള്‍ സന്ദര്‍ശിച്ചത്-52 ദശലക്ഷം പേര്.
ഇതേകാലയളവില്‍ ലോസ് ഏഞ്ചലസ് നഗരം സന്ദര്സിച്ചത് 41 ദശലക്ഷം പേര് മാത്രം.
ടൈം സ്ക്വയര്‍(39.2 ദശലക്ഷം), സെന്‍ട്രല്‍ പാര്‍ക്ക്(38 ദശലക്ഷം), നയാഗ്ര
വെള്ളച്ചാട്ടം(22.5 ദശലക്ഷം) എന്നിങ്ങനെയാണ് മറ്റു പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ കണക്ക്.
1200
കടകളുള്ള ദുബായ് മാള്‍ ലോക വിനോദ സഞ്ചാരികളുടെ പ്രതീക്ഷയാണ്. ഗാലറീസ്
ലഫായെറ്റ്, ദെബിന്ഹാംസ്, ബ്ലൂംമിന്ഗ്ഡേല്, വെയ്റ്റ്റോസ്, മാര്‍ക്സ്
ആന്‍ഡ് സെപന്‍സര്‍ എന്നിവ ശ്രദ്ധേയം. 50 ഫുട്ബോള്‍ പിച്ചുകളേക്കാളും
വലിപ്പത്തില്‍ 12 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മാള്‍ സ്ഥിതി
ചെയ്യുന്നത്. 250 ആഡംബര മുറികളുള്ള ഹോട്ടല്‍ ദി അഡ്രസ് ദുബായ് മാളിലാണ്. 22
തിയറ്ററുകള്‍, 120 റസ്റ്ററന്റുകള്‍, കഫെകള് എന്നിവയും സന്ദര്‍ശകരെ
വിരുന്നൂട്ടുന്നു.
മൂന്ന്
കാര്‍ പാര്‍ക്കുകളിലായി 14,000 കാറുകള്‍ പാര്‍ക്ക് ചെയ്യാം. ദുബായ്
അക്വേറിയം-അണ്ടര്‍ വാട്ടര്‍ സൂ, ദുബായ് ഫൗണ്ടെയ്ന്‍സ് എന്നിവ കാണാന്‍
എന്നും ജനത്തിരക്ക് തന്നെ. വൈകിട്ട് നാല് മുതല്‍ രാത്രി 11 വരെ അര
മണിക്കൂര്‍ ഇടവിട്ടാണ് ഇതിന്റെ പ്രവര്‍ത്തനം. 15ലേറെ വ്യത്യസ്ത ഗാനങ്ങളാണ്
അവതരിപ്പിക്കുക. ഒളിംപിക്സില്‍ ഉപയോഗിക്കുന്ന വüിപ്പത്തിലുള്ള സ്കേറ്റിങ്
റിങ്ങാണ് മറ്റൊരു ആകര്‍ഷണ കേന്ദ്രം. വിശ്രമത്തിനും ലഘു ഭക്ഷണം
കഴിക്കാനുമൊക്കെ മികച്ച സൗകര്യങ്ങള്‍.