1990 കളിൽ ഇവിടെ
താമസിച്ചിരുന്ന സ്വദേശികളിൽ നിന്നും ദുബായ് ഗവണ്മെന്റ് ഈ സ്ഥലവും ഇവിടുത്തെ പുരാതന കെട്ടിടങ്ങളും വാങ്ങുകയും , ദുബായ് മുനിസിപ്പളിട്ടിയുടെ ചരിത്ര കെട്ടിട നിര്‍മ്മാണ വകുപ്പ് ഇവ പുനര്‍ നിര്‍മ്മിക്കുകയോ , പുനരുധരിക്കുകയോ ചെയ്തു കൂടുതൽ സഞ്ചാരികൾക്കും , സന്ദർശകർക്കും കഴ്ച്ചക്കുവേണ്ടി ഒരുക്കിയതാണ് ഇന്ന് കാണുന്നത് . ആർട്ട് ഗ്യാലറികളും റെസ്റൊരെന്റ്റ്കളും കൂട്ടി ചേർത്ത് ഇതിനെ സംവിധാനം ചെയ്തിരിക്കുന്നു. അകത്തേക്ക് കയറുമ്പോൾ തല മുട്ടുന്ന തരത്തിലുള്ള ചെറിയ വാതിലുകളോട് കൂടിയ ഹോറെലുകളും മറ്റുമായി ചരിത്രപരമായ പ്രാധാന്യം നിലനിര്തികൊണ്ട് നിര്‍മിച്ച ഈ സ്ഥലം ദുബായിയുടെ ചരിത്രത്തെ വിളിചോതുന്നതും , വൈകുന്നേരങ്ങളിൽ കല
സാംസ്കാരിക പ്രാധാന്യമുള്ള കാഴ്ചകൾ കണ്ടു നടന്നു നീങ്ങുന്നതുമായ സ്ഥലമാണിത് . ഇവിടെ പ്രധാനമായി കാണാറുള്ളത് ദുബായിയിലെ ഏറ്റവും പുരാതനവും 1780 ൽ നിര്‍മിച്ചതുമായ അൽ ഫഹിദി ഫോർട്ട് , ഏറ്റവും ആദ്യത്തെ ഓഫീസ് കെട്ടിടമായ ബൈത്ത് അൽ വക്കിൽ , ദുബായ് മ്യുസിയം (ദുബായിയെ കുറിച്ച് പഠിക്കുന്നവർക്ക് ഏറ്റവും ഉപകരപ്രദവും സന്ദർശകർ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുമായ സ്ഥലം ) , ഷേയ്ക്ക് മുഹമ്മദ് സെൻറെർ ഫോർ കൾചറൽ
ആൻഡ് അണ്ടർ സ്റ്റാൻടിങ്ങിന്റെ കീഴിലുള്ള മജ്ലിസ് ഗ്യാലറി , എക്സ് വി
എ ആർട്ട് ഗ്യാലറി , തുടങ്ങി ചരിത്രപരമായ പ്രാധാന്യം വിളിചോദുന്ന ഈ സ്ഥലങ്ങൾ , പണ്ട് കാലങ്ങളിൽ കെട്ടിടങ്ങൾക്ക് വായു സഞ്ചാരം ഉറപ്പാക്കാൻ ഉണ്ടാക്കിയ "വിൻഡ് ടവെർ
" വളരെ മനോഹരമായ കാഴ്ചയാണ് . ഇതാണ് പണ്ട്
കാലങ്ങളിൽ എയർ കണ്ടെഷനർക്ക് പകരമായി ഉപയോഗിച്ചിരുന്നത് .
കൂടാതെ എമിരേറ്റ്സ് സാഹിത്യ സമ്മേളനം നടക്കുന്ന " ദര അല ആദബ് " ബറസ്തി മേൽകൂരകളും , ശേതലമായ മുറികളും കൊണ്ട് സമ്പന്നമയവയാണ് . കൊച്ചു കൊച്ചു കടകളും , ദുബായിയുടെ തനതു രുചികൾ വിളമ്പുന്ന ചെറിയ ഭക്ഷണശാലകളും ആരെയും ആകര്‍ഷിക്കുന്നവയാണ് . രാവിലെ 10 മണി മുതൽ രാത്രി 10 മനിവരെയപ് പ്രവര്‍ത്തന സമയം . ഇനി സാധനങ്ങൾ പേശി വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ക്ക് "സൂക് അൽ ഫഹിദി " എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതൽ സൂര്യനസ്തമിക്കുന്നതു വരെ പ്രവര്‍ത്തിക്കുന്നു . കൂടുതൽ വിവരങ്ങള്‍ക്ക് ആര്കിറെചറൽ ഹെരിടഗെ വകുപ്പ് 04-3539090 എന്നാ നമ്പരിൽ ബന്ധപെടുക .