തിരക്ക് പിടിച്ച ഷെയ്ക്ക് സായിദ് റോഡിൽ ഏക്സീട് 43 ലൂടെ പൊടി പടലങ്ങൾ നിറഞ്ഞ അൽഖൂസ് വ്യവസായ മേഖലയിൽ ചരിത്രവും കലയും സംസ്കാരവും ഒത്തു ചേരുന്ന ഒരു പ്രത്യേക സ്ഥലമാണ് അൽ സർക്കാൽ അവന്യൂ.
ഒറ്റ നോട്ടത്തിൽ വ്യാവസായിക ആവശ്യങ്ങൾക്ക് വേണ്ടി പണിത പണ്ടകശാലകലെന്നു തോന്നിപ്പിക്കുന്ന ഇവിടം ഒരു ചെറിയ ചുറ്റളവിൽ 40 ഓളം ക്രിയാത്മക വ്യവസായ സ്ഥാപനങ്ങളുടെ കൂട്ടായ്മ ദുബായിയുടെ ഓർഗാനിക് ജില്ലയായി അറിയപെടുന്നു. ഒന്ന് കൂടി പരിശോദിച്ചാൽ കാണാം ഗംഭീരമായ കാഴ്ചകൾ , കലയും സാംസ്കാരികവും സമ്മേളിക്കുന്നത് .അയ്യാം ഗ്യാലറി , കാർബണ്‍ 12 ഡസേർട്ട് ഫിഷ് സ്റ്റുഡിയോ , എതിഹാദ് ഗ്യാലറി , എഫ് എൻ ഡി സൈൻസ് , ഗ്യാലറി ഇസബെല്ല , ഗ്രീൻ ആർട്ട് ഗ്യാലറി, ഗൾഫ് ഫോട്ടോ പ്രസ് , ലാ ഗ്യാലറി നാഷണൽ , തുടങ്ങി നിരവധി അനവധി സ്ഥാപനങ്ങൾ അൽ സർക്കാൽ അവന്യൂവിൽ സമ്മേളിക്കുന്നു . അന്താരാഷ്ട്ര ബ്രന്ടായ ബരക്കത് ഗ്യാലറി ഉടനെ തന്നെ ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് . ലണ്ടനിലും , അബുദാബിയിലും , ലോസ് ഐഞ്ചൽസിലും ഉള്ളവ അൽ സർക്കൽ ശാഖയും ധന്യമാക്കുന്നു . ഗ്രേനോയിസ് ആണ് മറ്റൊരു ആകർഷണം . ഈ ഗ്യാലറി പുതിയ കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഒരുക്കാറുണ്ട് .കൂടാതെ അന്താരാഷ്ട്ര തലത്തിൽ ബന്ടപെട്ടു പ്രവര്‍ത്തിക്കാനും അവസരമൊരുക്കുന്നു . ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ പകൽ 11 മുതൽ വൈകുന്നേരം 7 മണി വരെ പ്രവര്‍ത്തിക്കുന്നു . വെള്ളിയാഴ്ച അവധിയാണ് . "ഖൂസ്" എന്നറിയപെടുന്ന വാര്‍ഷിക പരിപാടി എല്ലാ കലാരൂപങ്ങളും സമ്മേളിക്കുന്ന മനോഹരമായ ഒരു ചടങ്ങാണ് .