ജാം ജാര്‍

കലാ ഹൃദയമുള്ളവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്

View Google Map
View Larger Map

കലാ ഹൃദയമുള്ളവര്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് അല്‍ ഖൂസിലെ ജാംജാര്‍. നിങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന കലാകാരനെ തൊട്ടുണര്‍ത്താന്‍ ഈ സന്ദര്‍ശനം വഴിതെളിയിച്ചേക്കും.

നാലായിരം ചതുരശ്ര അടി സ്റ്റുഡിയോയും പ്രൊജക്ട് കേന്ദ്രവുമുള്ള ജാം ജാര്‍ ഗള്‍ഫിലെ ആദ്യത്തെ ഡിഐവൈ പെയിന്റിങ് സ്റ്റുഡിയോ ആണ്. സ്റ്റുഡിയോ ടൈം, കാന്‍വാസ് പെയിന്റ് ഉള്‍പ്പെടെ എല്ലാത്തിനും ഇവിടെ പ്രത്യേക പാക്കേജുകളുണ്ട്. കോഫി ഷോപ്പില്‍ സംഗീതത്തിന്റെ അകമ്പടിയോടെ നിങ്ങള്‍ക്ക് കലാസൃഷ്ടിയിലേര്‍പ്പെടാം.

ഒരേപോലെ ചിന്തിക്കുന്നവരുടെ സംഗമ കേന്ദ്രം കൂടിയാണിത്. ഏത് പ്രായക്കാരായിക്കോട്ടെ, മനസെന്ന കാലി കാന്‍വാസുമായി എത്തുന്നവര്‍ക്ക് മനോഹരമായ ചിത്രങ്ങളോടെയാണ് തിരിച്ചുപോകാന്‍ സാധിക്കുക. വര്‍ഷം നീണ്ടുനില്‍ക്കുന്ന കലാപ്രദര്‍ശനത്തില്‍ മികച്ച പെയിന്റിങ്ങുകളുടെ അപൂര്‍വ ശേഖരമുണ്ട്. കൂടാതെ, ചലച്ചിത്രം, സംഗീതം, നാടകം തുടങ്ങിയവയും ഇവിടെ അരങ്ങേറുന്നു. എന്നും വ്യത്യസ്തമായ പരിപാടികളാണ് ജാംജാറില്‍ അരങ്ങേറുന്നത്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...