ജുമൈറ പള്ളി

നഗരത്തിലെ ഏറ്റവും മനോഹരമായ മുദ്രകളിലൊന്നാണിത്.

View Google Map
View Larger Map

നഗരത്തിലെ ഏറ്റവും മനോഹരമായ മുദ്രകളിലൊന്നാണിത്. മതവിദ്യാഭ്യാസത്തിന് അവസരമുള്ള ജുമൈറ പള്ളിയുടെ വാതിലുകള്‍ അമുസ്‌ലിംകള്‍ക്കും തുറന്നുകൊടുക്കുന്നു. മധ്യകാലീന ഫാത്തിമ പരമ്പരയായാണ് ആധുനിക തച്ചുശാസ്ത്രമനുസരിച്ച് പള്ളി നിര്‍മിച്ചത്. സൂര്യാസ്തമന സമയത്ത് പുറത്തു നിന്ന് പള്ളി വീക്ഷിക്കുന്നത് അവാച്യമായ അനുഭൂതി സമ്മാനിക്കുന്നു.

മികച്ച സഹവര്‍ത്തിത്തത്തിനും ഇസ്‌ലാമിനെ കുറിച്ച് ഇതര മതസ്ഥര്‍ക്ക് അറിവ് പകരുന്നതിനും ഷെയ്ഖ് മുഹമ്മദ് സെന്റര്‍ ഫോര്‍ കള്‍ചറല്‍ അണ്ടര്‍സ്റ്റാന്‍ഡിങ് സംഘടന ജുമൈറ പള്ളി സന്ദര്‍ശിക്കുന്നു. ശനി, ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 10 മണി മുതലാണ് സന്ദര്‍ശനം. അഞ്ച് വയസിന് മുകളിലുളള കുട്ടികള്‍ക്ക് ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ടുള്ള വസ്ത്രധാരണ രീതിയായിരിക്കണം പുലര്‍ത്തേണ്ടത്. വനിതകള്‍ക്ക് താത്കാലികമായി ധരിക്കാന്‍ ശിരോവസ്ത്രമടക്കമുള്ള വസ്ത്രങ്ങള്‍ പള്ളിയില്‍ ലഭ്യമാണ്.

10 ദിര്‍ഹമാണ് മുക്കാല്‍ മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിന് നല്‍കേണ്ട ഫീസ്. തുറന്ന വാതിലുകള്‍, തുറന്ന മനസ് എന്ന പ്രമേയത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ജുമൈറ പള്ളി ദുബായിയുടെ പ്രധാന കേന്ദ്രമായി വര്‍ത്തിക്കുന്നു. ദിവാന്‍ പള്ളി, ഗ്രാന്‍ഡ് റാഷിദിയ്യ പള്ളി എന്നിവയും സ്വകാര്യ സന്ദര്‍ശനത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...