മീനാ ബസാര്‍

ചന്തയില്‍ ഷോപ്പിങ് നടത്തുന്ന അനുഭവമായിരിക്കും മീനാ ബസാറില്‍ അനുഭവപ്പെടുക

View Google Map
View Larger Map

ചന്തയില്‍ ഷോപ്പിങ് നടത്തുന്ന അനുഭവമായിരിക്കും മീനാ ബസാറില്‍ അനുഭവപ്പെടുക. പഴമയുടെ സൗന്ദര്യം തുടിച്ചുനില്‍ക്കുന്ന മീനാ ബസാര്‍ ബര്‍ദുബായിലാണ്.

എന്തു ഉത്പന്നങ്ങളും തിരഞ്ഞെടുക്കാന്‍ സാധിക്കുമെങ്കിലും പ്രത്യേകിച്ച് വസ്ത്രങ്ങളും ജ്വല്ലറികളുമാണ് മീനാ ബസാറിലെ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളുടെ വിപണിയും അടുത്തകാലത്തായി യാഥാര്‍ഥമാകുന്നു. റെഡിമെയ്ഡ് വസ്ത്രങ്ങളും ഇഷ്ടപ്പെട്ട ഫാഷനില്‍ ലഭ്യമാകുമ്പോള്‍ ആവശ്യത്തിനനുസരിച്ച് തയ്ച്ചും നല്‍കുന്നതാണ്. ജ്വല്ലറിയില്‍ താത്പര്യം കൂടുതലുള്ളവര്‍ക്ക് അറിയപ്പെടുന്ന എല്ലാത്തരം സ്വര്‍ണാഭരണങ്ങളും കല്ല് പതിപ്പിച്ച ആഭരണങ്ങളും ലഭ്യമാണ്. വ്യത്യസ്തതയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍, ഇന്ത്യയില്‍ കൈകൊണ്ടുണ്ടാക്കിയ ജ്വല്ലറിക്ക് ഈ ബസാര്‍ ഗുണകരമാകും. എല്‍ഇഡി ടെലിവിഷനടക്കം എല്ലാത്തരം ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യം. വിലപേശാനുള്ള കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...