സ്‌പൈസ് സൂഖ്

പൈതൃകവും പാരമ്പര്യവും തുടിക്കുന്ന വ്യാപാര കേന്ദ്രം

View Google Map
View Larger Map

പഴയകാല സുന്ദരമായ ഷോപ്പിങ് അനുഭവത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രമാണ് സ്‌പൈസ് സൂഖ്. ഇന്നത്തെ പളപളാ തിളങ്ങുന്ന ഷോപ്പിങ് മാളുകള്‍ക്ക് മുന്‍പേ നിലനിന്ന പൈതൃകവും പാരമ്പര്യവും തുടിക്കുന്ന വ്യാപാര കേന്ദ്രം.

ദുബായ് ക്രീക്കിനോട് ചേര്‍ന്നുള്ള ചെറിയൊരു മത്സ്യബന്ധന തുറമുഖം മാത്രമായിരുന്നപ്പോഴുണ്ടായിരുന്ന ഷോപ്പിങ് സുഖമാണ് ഈ സൂഖ് സമ്മാനിക്കുന്നത്. ക്രീക്കില്‍ ദെയ്‌റ ഗോള്‍ഡ് സൂഖിനോട് ചേര്‍ന്നാണ് സ്‌പൈസ് സൂഖ്. തീര്‍ച്ചയായും ഏതു തരം സുഗന്ധവ്യഞ്ജനങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഐഡിയല്‍ സ്ഥലമാണിത്. ഒരിക്കലും നഷ്ടപ്പെടാനാഗ്രഹിക്കാത്ത പൈതൃക അനുഭവം.

വശ്യമായ ഗന്ധം, പഴയകാലത്തേയ്ക്കുള്ള തിരിച്ചുപോക്ക്, വിലപേശിയുള്ള തിരഞ്ഞെടുപ്പ്... അറിയപ്പെടുന്നതും ഇതുവരെ കേട്ടിട്ടില്ലാത്തതുമായ സുഗന്ധവ്യഞ്ജനങ്ങള്‍, അരി, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ്... ഇതൊക്കെ സ്‌പൈസ് സൂഖില്‍ നിന്ന് വാങ്ങാം. ഏറ്റവും അമൂല്യമായതും ശുദ്ധമായതുമായ കുങ്കുമപ്പൂവ് ലഭിക്കണമെങ്കില്‍ ഇവിടെ തന്നെയെത്തണം.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...