ബ്രിട്ടീഷ് ബ്രാന്‍ഡായ
മദര്‍ കെയറില്‍ നിന്ന് കുട്ടികളുടെ വസ്ത്രങ്ങള്‍, മറ്റുള്ളവര്‍ക്ക് ന്യൂ
ലുക്, നയന്‍ വെസ്റ്റ്, മണ്‍സൂണ്‍ എന്നിവ. ബ്രിട്ടീഷ് ഡിപാര്‍ട്ട്മെന്റ്
സ്റ്റോറായ മറ്റാലന്റെ ഏറ്റവും വലിയ ശാഖ. റെഡ് ടാഗ്, നെക്സ്റ്റ് എന്നീ
ബ്രാന്‍ഡുകളും ലഭ്യമാണ്.
ഷൂസ്, ബാഗുകള്‍
എന്നിവയ്ക്ക് അക്സസറൈസ്, കെïയര്‍സ്, സ്റ്റീവ് മാഡന്‍, ഡ്യൂണ്‍.
വീട്ടുപകരണങ്ങള്‍ക്ക് ഏറ്റവും വലിയ ഹോം സെന്റര്‍ ഷോറൂം അറേബ്യന്‍
സെന്ററിലാണ്. ക്രോക്കറി സെറ്റുകള്‍, ഫര്‍ണിച്ചര്‍, കര്ട്ടന്, മറ്റ്
അലങ്കാരങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാണ്.
ഭക്ഷണപ്രിയര്‍ക്ക് വലിയ
ഫുഡ് കോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വാദുകള്‍
നുകരാം. നന്ദോസ് ഡൈന്‍ ഇന്‍ റസ്റ്ററന്റായതിനാല് ആസ്വദിച്ച് ഭക്ഷണം
നുകരാം. ഷോപ്പിങ്ങിനല്ലാതെ എത്തുന്നവര്‍ക്ക് എട്ട് സ്ക്രീന്‍ ഡിജിറ്റല്‍
സിനിമ, ബൗളിങ് സെന്റര്‍ ഫന്കി ലെയ്ന്‍സ് എന്നിവയിലൂടെ രസിച്ച് നടക്കാം.
കൊച്ചുകൂട്ടുകാര്‍ക്ക്
ഫണ്സിറ്റിയുടെ ശാഖയും പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
അറേബ്യന്‍ സെന്ററിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം.