മെര്‍ക്കാറ്റോ മാളിന്റെ
സഹോദര സ്ഥാപനം. ദുബായിലെ ഏത് ഏരിയയില്‍ നിന്നും എളുപ്പത്തില്‍
എത്തിപ്പെടാവുന്ന ഇടം. സന്ദര്‍ശകര്‍ക്ക് ഒരു കഷ്ണം കേക്കും കോഫിയുമായി
ഇഷ്ടം പോലെ സമയമെടുത്ത് ഷോപ്പിങ് നടത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
സ്വദേശികളുടെ ഇഷ്ടപ്പെട്ട
കഫെ സിറാമിക്, മറ്റു റസ്റ്റന്റുകള്‍, കോഫി ഷോപ്പുകള്‍ എന്നിവയുമുണ്ട്.
അറേബ്യന്‍ ഉത്പന്നങ്ങളാണ് ഇവിടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നത്.
പ്രശസ്തമായ ബത്തീല് ഈത്തപ്പഴ കട ഇവിടെയാണ്.
വൈവിധ്യമാര്‍ന്ന വ്യാപാര
സ്ഥാപനങ്ങളാണ് പ്രത്യേകത. ഫാഷന്‍ ഉത്പന്നങ്ങളുടെ ബൂം ആന്‍ഡ് മെലോ,
അമ്മയ്ക്കും കുഞ്ഞിനും ആവശ്യമുള്ള വസ്തുക്കളുടെ ഡിബി ബേബീസ് എന്നിവയും
നെയില്‍ സ്റ്റേഷന്, ഹലോ കിറ്റീസ് സ്പാ, ഫീറ്റ് ഫസ്റ്റ് മസാജ് സലൂണ്‍
എന്നിവയുമുണ്ട്.