പ്രാദേശിക കരകൗശല
വസ്തുക്കളുടെയും ഡിസൈനര്‍ ഫാഷന്റെയും വൈവിധ്യതയാണ് ഇവിടുത്തെ പ്രത്യേകത.
അബായ, ഷെയ്ല, പഷ്മീന, സൂക്ഷ്മമായ അലങ്കരിച്ച വസ്ത്രാഭരണങ്ങള്‍, മനോഹരമായ
ജ്വല്ലറി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
നീന്തല്‍ വസ്ത്രങ്ങളുടെ
വിലെബ്രിക്വിന്, മറീന ഹോം വെയര്‍, സൂസന് വാള്പോല് ക്യാമല്സ്, കൈകൊണ്ട്
നിര്‍മിച്ച ജ്വല്ലറികള്‍ എന്നിവയും മണലില്‍ നിര്‍മിക്കുന്ന കരകൗശല
വസ്തുക്കളും ലഭിക്കും.
ആര്‍ട് ഗ്യാലറിയായ
ഗ്യാലറി വണ്ണില്‍ അത്യാകര്‍ഷകമായ നഗരക്കാഴ്ചകളുടെ പ്രിന്റുകള്‍ ലഭ്യമാണ്.
സമ്മാനങ്ങള്‍ നല്‍കാനുള്ള ഉത്പന്നങ്ങളുമുണ്ട്. ഫുഡ്-ബിവറേജസ്,
റസ്റ്ററന്റുകള്‍ എന്നിവയുമുണ്ട്. മധുരതരമായ ഓര്‍മയ്ക്ക് ഹെന്ന ടെന്റില്‍
പോകാത്ത സന്ദര്ശകരുണ്ടായിരിക്കില്ല.