ഷെയ്ഖ് മുഹമ്മദ് ബിന്‍
സായിദ് റോഡിനടുത്ത് ഇന്റര്‍നാഷനല്‍ സിറ്റിയോട് ചേര്‍ന്നാണ് ഡ്രാഗണിന്റെ
മാതൃകയില്‍ നിര്‍മിച്ച മാള്‍. ചൈനയ്ക്ക് പുറത്ത് ചൈനീസ് ഉത്പന്നങ്ങളുടെ
ഏറ്റവും വലിയ കേന്ദ്രമാണിത്.
കുഞ്ഞു കുഞ്ഞു കടകളും
വലിപ്പമുള്ള കടകളും ഇവിടെ കാണാം. 1.2 കിലോ മീറ്റര്‍ ദൂരത്തിലുള്ള
സ്ഥലത്താണ് ഡ്രാഗണ്‍ മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഏഴ് സോണുകളായി മാള്‍
വിഭജിച്ചിരിക്കുന്നു. കഫെ-റസ്റ്ററന്റ്-ബിവറേജസ് ഔട്ട്ലറ്റുകള്
യഥേഷ്ടമുണ്ട്.