ഡൗണ്‍ ടൗണ്‍ ദുബായില്‍
സ്ഥിതി ചെയ്യുന്ന 160 നിലകളുള്ള ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം.
അതായത് 2,716.5 അടി. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം എന്നത് മാത്രമല്ല,
ഉയരമുള്ള ഒറ്റ കെട്ടിടമെന്ന നിലയ്ക്കും ഏറ്റവും കൂടുതല്‍ നിലകളുള്ള
കെട്ടിടം, ഏറ്റവും കൂടുതല്‍ സമയം സഞ്ചരിക്കുന്ന എലവേറ്റര്‍ എന്നീ നിലകളിലും
ബുര്‍ജ് ഖലീഫ റെക്കോര്‍ഡ് നേടിയിട്ടുണ്ട്.
നാല് നിലകളിലുള്ള ലെഷര്‍
കïബ്, 160 ഗസ്റ്റ് റൂമുകളും സ്യൂട്സുമുള്ള അര്‍മാനി ഹോട്ടല്‍, സൂപ്പര്‍
എക്സ്കïൂസീവ് അര്‍മാനി റസിഡന്‍സ്, കോര്‍പറേറ്റ് സ്യൂട്ട്സിന്റെ
37നിലകള്‍, 900 ബുര്‍ജ് ഖലീഫാ റസിഡന്‍സ്, 11 ഏക്കറില്‍ പാര്‍ക്ക് എന്നിവ
ബുര്‍ജ് ഖലീഫയ്ക്കകത്തുണ്ട്. 122-ാം നിലയിലെ റസ്റ്ററന്റ്
പ്രത്യേകതകളിലൊന്നാണ്. അകത്ത് നടന്നുകൊണ്ട് ഡിസൈനുകളും മറ്റും മനസിലാക്കാം.
124-ാം നിലയിലെത്തിയാല്‍ ദുബായുടെ വിശാലമായസൗന്ദര്യം ആസ്വദിക്കാം.
സെക്കന്‍ഡില്‍ 10 മീറ്റര്‍ സഞ്ചരിക്കുന്ന ഹൈ സ്പീഡ് എലവേറ്ററിലാണ് നിങ്ങള്‍
ഉയരങ്ങള്‍ കീഴടക്കുക.