ദുബായ് സര്‍ക്കാരിന്റെ
മികച്ച ആശയമാണ് ബീച്ചും അതിന്റെ ഇകാഴ്ചകളും സ്വകാര്യ ഹോട്ടലിനും
വില്ലകള്‍ക്കും കൊടുക്കാതെ എല്ലാവര്ക്കും ഷോപ്പ് ചെയ്യാനുള്ള ഇടമാക്കി
മാറ്റിയത്. ഈ കേന്ദ്രം തുറന്നത് മുതല്‍ എല്ലാവരുടെയും ഇഷ്ട കേന്ദ്രമാണിത്.
300 റിട്ടെയ്ല്‍ ഔട്ട്ലറ്റുകളുണ്ട്. കൂടുതല്‍ വികസിപ്പിക്കാനുള്ള
തയ്യാറെടുപ്പിലുമാണ്. ഒട്ടേറെ ഹോട്ടലുകള്‍ വിനോദ സഞ്ചാരികള്എന്നും
എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നത്.
യൂറോപ്യന്‍
ഫാഷന്‍ ഭീമനായ സാദിഗ് എറ്റ് വൊള്‍ട്ടയര്‍, സാക്സ് ഫിഫ്ത് അവന്യു, ഐയാന
ഓഫ് ലണ്ടന്‍ എന്നിവ ഏറ്റവും മികച്ച വ്യാപാര സ്ഥാപനങ്ങളില്‍ ചിലതുമാത്രം.
ജുമൈറ
ബീച്ച് റസിഡന്സിന്റെ മണിമാളികളുടെ തണല്‍പറ്റിയുള്ള ജെബിആര്‍ വാക്കില്‍
കഫെ, ബൊത്തിക്, ലോക്കല്‍ കോഫി ഷോപ്പുകള്‍ തുടങ്ങിയവയുണ്ട്. ചില്ലീസ്,
കോക്കോസ്, ദാ ഷി ദായ്, ഫാഷന്‍ ലോഞ്ച്, ഫുഡ് ഡ്രക്കേര്സ്, ദ് ബുച്ചര്‍
ഷോപ്പ്, ഗ്രില്‍, സതാര്‍ ഡബ്ല്യു സെയ്ത് തുടങ്ങിയവ ഭക്ഷണപ്രിയരുടെ
പ്രിയസങ്കേതങ്ങള്‍.