ഇന്റര്‍ കോണ്‍ടിനെന്റല്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി.

ദുബായിയുടെ മുദ്രകളിലൊന്ന്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ആഡംബര ഹോട്ടല്‍.

View Google Map
View Larger Map

ദുബായിയുടെ മുദ്രകളിലൊന്ന്. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ആഡംബര ഹോട്ടല്‍. ഇന്റര്‍കോണ്‍ എന്നറിയപ്പെടുന്ന 498 മുറികളാണുള്ളത്. ഇതില്‍ 121 സ്യൂട്ടുകള്‍, മൂന്ന് പ്രസിഡന്‍ഷ്യല്‍ സ്യൂട്ട്‌സ്, ഒരു റോയല്‍ സ്യൂട്ട്‌സ് എന്നിവയുമുണ്ട്.

വലിയ ജനാലകളാണ് എല്ലാ മുറികളുടെയും പ്രത്യേകത. എല്ലാത്തിലും ഫïാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍, ഡിവിഡി പ്ലയര്‍, സിഡി പ്ലയര്‍ എന്നിവ ഒരുക്കിയിരിക്കുന്നു. പ്രസ് കോണ്‍ഫറന്‍സ്, ബിസിനസ് മീറ്റിങ് സൗകര്യം എന്നിവയുമുണ്ട്. ക്രീക്കിന്റെ മികച്ച കാഴ്ചകള്‍ പകരുന്ന അഞ്ച് റസ്റ്ററന്റുകളാണ് പ്രത്യേകത. ഫ്രഞ്ച് ഭക്ഷണമുള്ള റിഫïറ്റ്‌സ് പാര്‍ പിയര്‍ ഗഗ്‌നെയര്‍, വിസ്ത ലോഞ്ച്, ബെല്‍ജിയം ബിയര്‍ കഫെ എന്നിവ ഹരം പകരും. പായ്ക്കപ്പലിന്റെ മാതൃകയിലുള്ള ഹോട്ടലില്‍ 25 മീറ്റര്‍ ഔട്ട്‌ഡോര്‍ നീന്തല്‍ക്കുളം, അരോമ തെറാപ്പി അടങ്ങിയ ഫുള്‍ സര്‍വീസ് സ്പാ എന്നിവയുമുണ്ട്.

അല്‍ ബദിയ ചാംപ്യന്‍ഷിപ്പ്, 18 ഹോള്‍ ഗോള്‍ഫ് കോഴ്‌സ്, ദുബായ് രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളിലേയ്ക്ക് ഇവിടെനിന്ന് 10 മിനിറ്റ് ദൂരമേയുളളൂ. വിവരങ്ങള്‍ക്ക്: 04 701 3333 or visit www.ihg.com

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...