ആകര്‍ഷകമായ ഭൂപ്രദേശം,
ലോക നിലവാരത്തിലുള്ള കോഴ്സ് ആര്കിടെക്ചര്, മികച്ച കളിക്കാര്‍,
പഞ്ചനക്ഷത്ര സൗകര്യങ്ങള്‍, ഇയര്‍ റൗണ്ട് പ്ലേ എന്നിവയൊക്കെയാണ് ദുബായ്
ഗോള്‍ഫ് ആകര്‍ഷണ കേന്ദ്രമായത്.
ഒക്ടോബര്‍
മുതല്‍ മാര്‍ച്ച് വരെയുള്ള വസന്തം, തണുപ്പു കാലങ്ങളിലാണ് ഗോള്ഫിന്
ഏറ്റവും അനുയോജ്യം. ലോക പ്രശസ്ത ട്രൂണ്‍ ഗോള്‍ഫാണ് നേതൃത്വം നല്‍കുന്നത്.
ഡെസ്മണ്ട് മ്യൂര്‍ഹെഡ്, കോളിന് മോണ്ട്ഗോമറി എന്നിവര്‍ ചേര്‍ന്ന് ഡിസൈന്‍
ചെയ്ത ഈ കോഴ്സ് 265 ഏക്കറില്‍ സ്ഥിതി ചെയ്യുന്നു. ഇതില്‍ 123 ഏക്കര്‍
മൈതാനം. 93 ഏക്കര്‍ ഹരിതപ്രദേശം. ഇതില്‍ 14 മനുഷ്യനിര്‍മിത
തടാകങ്ങളുമുണ്ട്.
എമിറേറ്റ്സ്
ഗോള്‍ഫ് അക്കാദമി, ദ് ബുച്ച് ഹാര്‍മന്‍ സ്കൂള്‍ ഗോള്‍ഫ് എന്നിവിടങ്ങളില്‍
ഗോള്‍ഫിന്റെ ബാലപാഠക്കാര്ക്കും കളിച്ച് വളരുന്നവര്‍ക്കും പരിശീലന
കïാസുകള്‍ നല്കുന്നു. കുട്ടികളോടൊപ്പമാണ് നിങ്ങള്‍ ഗോള്‍ഫ്
ഉദ്ദേശിക്കുന്നതെങ്കില്‍ അല്‍ ബദിയ ഗോള്‍ഫ് കïബാണ് ഉത്തമം.