ഗാലറീസ് ലഫായെ

ഏറ്റവും പുതിയ ട്രെന്‍ഡിനനുസരിച്ചുള്ള ഉത്പന്നങ്ങളുടെ മികച്ച കേന്ദ്രം ദുബായ് മാളില്‍ 2009ലാണ് തുറന്നത്.

View Google Map
View Larger Map

ഏറ്റവും പുതിയ ട്രെന്‍ഡിനനുസരിച്ചുള്ള ഉത്പന്നങ്ങളുടെ മികച്ച കേന്ദ്രം ദുബായ് മാളില്‍ 2009ലാണ് തുറന്നത്. ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഷോറൂമാണിത്.

215,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഫ്രഞ്ച് സ്‌റ്റൈലിഷ് ലൈഫ്‌സ്‌റ്റൈലിലുള്ള മൂന്ന് നില ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍. ഫാഷനും ഹോം കളക്ഷനും പ്രത്യേക നിലകള്‍. രണ്ടിലും രാജ്യാന്തര ബ്രാന്‍ഡുകള്‍. ഇതോടൊപ്പം റസ്റ്ററന്റുമുണ്ട്. ബാല്‍മൈന്‍, മനൂഷ്, സീ ബൈ ചോലെ, കോംപ്‌റ്റൈര്‍ ഡെസ് കൊട്ടോന്യര്‍സ്, മാജെ ആന്‍ഡ് സാന്‍ഡ്രൊ എന്നിവ പ്രധാന രാജ്യാന്തര ബ്രാന്‍ഡുകളാണ്. 1895ല്‍ പാരീസിലാണ് ഗാലറീസ് ലഫായെ സ്‌റ്റോര്‍ ആദ്യം തുറന്നത്.

പണം നിക്ഷേപിച്ചാല്‍ സ്വര്‍ണം ലഭിക്കുന്ന ദുബായിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം മെഷീന്‍ 2011ല്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...