ഹയാത്ത് റീജന്‍സി

ദുബായിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലുകളിലൊന്ന്

View Google Map
View Larger Map

ദുബായിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലുകളിലൊന്ന്. സന്ദര്‍ശകര്‍ എപ്പോഴും കയറിയിറങ്ങുന്ന ഇവിടെ ഷോപ്പിങ്ങിനും വിനോദ പരിപാടികള്‍ക്കും സൗകര്യങ്ങളുണ്ട്. ദെയ്‌റ കോര്‍ണിഷില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലിലെ ഓരോ മുറിയില്‍ നിന്നും അറേബ്യന്‍ ഗഫിന്റെ സൗന്ദര്യം ആസ്വദിക്കാം എന്നതാണ് പ്രത്യേക.

നഗരത്തിന്റെ പഴമയും പുതുമയും സംഗമിക്കുന്ന സ്ഥലത്ത് ഹോട്ടല്‍ നിലനില്‍ക്കുന്നത് സന്ദര്‍ശകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സഹായകമാകുന്നു. നടക്കാനുള്ള ദൂരത്തില്‍ ഒട്ടേറെ കടകളും കഫെകളും റസ്റ്ററന്റുകളുമുണ്ട്. ചരിത്രം ഉറങ്ങുന്ന ഗോള്‍ഡ്, സ്‌പൈസ്, ടെക്‌സ്‌റ്റൈല്‍ സൂഖുകള്‍ വളരെ അടുത്തും. കൂടാതെ, ബീച്ച്, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേയ്ക്കും എളുപ്പത്തില്‍ എത്താന്‍ സാധിക്കും.

ദുബായിലെ ഏക കറങ്ങുന്ന റസ്റ്ററന്റായ അല്‍ ദവാര്‍ ഉള്‍പ്പെടെ 11 ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്‌ലറ്റുകള്‍, ഏഷ്യന്‍ തീമുള്ള കരോക്കെ ഹിബികി ലോഞ്ച് എന്നിവ സന്ദര്‍ശകരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്.

ഐസ് സ്‌കേറ്റിങ് റിങ്കില്‍ പരിശീലകരുടെ സഹാത്തോടെ സ്‌കേറ്റ് ചെയ്യാം. വിശാലമായ ജിം, സ്പാ, ഇന്‍ഡോര്‍ സ്‌ക്വാഷ് കോര്‍ട്ടുകള്‍, നീന്തല്‍ക്കുളങ്ങള്‍, ജോഗിങ് ട്രാക്ക്, എയറോബിക്‌സ് സ്റ്റുഡിയോ, ഒന്‍പത് ഹോളുകളുള്ളതും ചെറുതുമായ ഗോള്‍ഫ് കോഴ്‌സ് എന്നിയുമുണ്ട്. മുറികളാണെങ്കില്‍ വൈ ഫൈ സംവിധാനമുള്ളതും ഫïാറ്റ് സ്‌ക്രീന്‍ ടെലിവിഷന്‍ ഉള്ളവയും. കïബ് റൂം, സ്യൂട്ട് എന്നിവയിലേതെങ്കിലും എടുത്ത് 18-ാം നിലയിലെ റീജന്‍സി കïബില്‍ അംഗമായാല്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹനാകും.

  • മൊ വിദ

    ലണ്ടനില്‍ നിന്നെത്തിയ ഏറ്റവും മികച്ച നിശാകïബ്. ഹോളിവുഡ് താരങ് ..
  • വണ്‍ ആന്‍ഡ് വണ്‍ലി റോയല്‍ മിറാഷ്

    അറേബ്യന്‍ പഴങ്കഥയുടെ ചാരുതയുള്ള വണ്‍ ആന്‍ഡ് വണ്‍ലി മിറാഷ്..
  • ദ് മ്യൂസിക് റൂം

    സംഗീതത്തിന്റെ അകമ്പടിയുള്ള രാവാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍. ..
  • ദി ആക്ട്

    ദുബായിലെ പുതിയ സായാഹ്‌ന വിനോദ കേന്ദ്രങ്ങളിലൊന്ന്...